Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗിക അതിക്രമം ചെറുത്ത പതിമൂന്നുകാരിയെ തീകൊളുത്തി; പ്രതി പിടിയിൽ

fire-representational-image Representational Image

രാജ്ഗഢ്∙ ലൈംഗിക അതിക്രമം ചെറുത്ത പെൺകുട്ടിയെ ജീവനോടെ തീകൊളുത്തി. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ ശനിയാഴ്ചയാണു സംഭവം. പതിമൂന്നുവയസ്സുള്ള പെൺകുട്ടിയെ 50% പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. അതേസമയം, പ്രതിയായ ആൺകുട്ടിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.

സംഭവസമയത്ത് രാജ്ഗഢിലെ സുസ്താനി ഗ്രാമത്തിലെ വീട്ടിൽ പെൺകുട്ടി ഒറ്റയ്ക്കായിരുന്നു. കുടുംബാംഗങ്ങൾ പാടത്തു പണിക്കു പോയിരിക്കവെ ആരുമില്ലെന്നു മനസ്സിലാക്കിയാണ് ആൺകുട്ടി വീട്ടിൽ അതിക്രമിച്ചു കയറിയത്. പീഡനശ്രമം പെൺകുട്ടി ചെറുത്തതോടെ അവളെ മർദ്ദിക്കുകയും അടുക്കളയിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.

അന്നുതന്നെ ആൺകുട്ടി ഒളിവിൽപ്പോയി. എന്നാൽ പൊലീസ് കണ്ടെത്തുകയായിരുന്നു. ഐപിസി, പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

related stories