Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻ ബഗാനെ അവരുടെ തട്ടകത്തിൽ വീഴ്ത്തി ഗോകുലം; സീസണിലെ മൂന്നാം ജയം

Henry-Kisekka ഗോകുലം കേരള എഫ്സിയുടെ വിജയഗോൾ നേടിയ ഹെൻറി കിസേക്ക.

കൊൽക്കത്ത∙ ഐ ലീഗ് ഫുട്ബോളിൽ കരുത്തരായ മോഹൻ ബഗാനെതിരെ ഗോകുലം കേരള എഫ്സിക്ക് ജയം. കൊൽക്കത്ത സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോകുലത്തിന്റെ ജയം. മഹ്മൂദ് അൽഅജ്മി (76), ഹെൻറി കിസേക്ക (90) എന്നിവർ ഗോകുലത്തിനായി ഗോളുകൾ നേടിയപ്പോൾ ദിപാന്ദ ഡിക്കയിലൂടെ (80) മോഹൻ ബഗാൻ ആശ്വാസ ഗോൾ കണ്ടെത്തി.

പോയിന്റു പട്ടികയിൽ പത്താം സ്ഥാനത്തായിരുന്ന ഗോകുലം ഈ ജയത്തോടെ ഒൻപതാം സ്ഥാനത്തെത്തി. 13 കളികളിൽ നിന്ന് 13 പോയിന്റാണ് ഗോകുലത്തിനുള്ളത്. തോൽവി വഴങ്ങിയെങ്കിലും 21 പോയിന്റുകളുള്ള മോഹൻ ബഗാൻ പട്ടികയിൽ നാലാമതുണ്ട്.