Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം: മന്ത്രിമാരോട് മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്വാറം തികയാതെ മന്ത്രിസഭാ യോഗം മാറ്റിവയ്ക്കേണ്ടിവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ കർശന നിർദേശം നൽകിയത്.

ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാൻ മാത്രമായി കഴിഞ്ഞ വെള്ളിയാഴ്ച നിശ്ചയിച്ച പ്രത്യേക മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയടക്കം ഏഴുപേർ മാത്രമാണെത്തിയത്.

19 അംഗ മന്ത്രിസഭയിലെ 12 പേരും യോഗത്തിനെത്തിയില്ല. ക്വാറം തികയാത്തതിനാൽ യോഗം മാറ്റിവച്ചു. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.

related stories