Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹോദരനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച പ്ലസ്ടു വിദ്യാർഥി അപകടത്തിൽ മരിച്ചു

farzeen ഫർസീൻ റോഷൻ സാഹിർ

കൊച്ചി∙ സഹോദരനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച പ്ലസ്ടു വിദ്യാർഥി അപകടത്തിൽ മരിച്ചു. കണ്ണൂർ അഴിയൂർ കോറോത്ത് റോഡ് അൽഫജറിൽ ഒ. മുഹമ്മദ് സാഹിറിന്റെയും (റിയൽ അറേബ്യ റസ്‌റ്റോറന്റ്) സി.എച്ച്. ഫസീജയുടെയും മകൻ ഫർസീൻ റോഷൻ സാഹിർ (17) ആണു മരിച്ചത്. എളമക്കര ഗവ. ഹൈസ്‌കൂളിലെ വിദ്യാർഥിയാണ്. സംസ്‌കാരം ബുധനാഴ്ച 12.30ന് എറണാകുളം തോട്ടത്തുംപടി ജുമാമസ്ജിദിൽ നടക്കും. ഫർസീന്റെ കുടുംബം വർഷങ്ങളായി എളമക്കര കൗസല്യ നഗർ റൂബി അപ്പാർട്ട്‌മെന്റ്‌സിലാണ് താമസം. തിങ്കളാഴ്ച രാത്രി പത്തരയോടെ ഒബ്‌റോൺ മാളിനു സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ യൂടേൺ എടുക്കുമ്പോൾ പാൽ കയറ്റിവന്ന വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാ വൈകിട്ട് ആറരയോടെ മരണം സംഭവിച്ചു. സ്‌കൂട്ടർ ഓടിച്ചിരുന്ന സഹോദരൻ സുഫർ സാഹിർ നിസാരപരുക്കോടെ രക്ഷപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.