Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടിത്തെറി ഒഴിവാക്കാമായിരുന്നു; ദുരന്തം അശ്രദ്ധ മൂലം: ഷിപ്പിങ് ജോയിന്റ് ഡ‍ിജി

ajithkumar-sukumaran അജിത്കുമാർ സുകുമാരൻ

കൊച്ചി∙ കപ്പൽശാലയിൽ അറ്റകുറ്റപണിക്കെത്തിയ കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നു ഷിപ്പിങ് ജോയിന്റ് ഡ‍ിജി അജിത്കുമാർ സുകുമാരന്‍. പൊട്ടിത്തെറിയുണ്ടായ ടാങ്കറിൽ നടത്തിയ പരിശോധനയിലെ വീഴ്ചയാകാം അപകടകാരണം. ഏതുതരം വാതകചോർച്ചയും പരിശോധനയിൽ കണ്ടെത്താൻ കഴിയും. മുൻകൂട്ടി നിശ്ചയിച്ചുള്ള ജോലിക്കിടെയുണ്ടായ അപകടം അശ്രദ്ധയുടെ ഫലമെന്നും ജോയിന്‍റ് ഡ‍ിജി മനോരമ ന്യൂസിനോടു പറഞ്ഞു.

Read More: രണ്ടു മണിക്കൂർ മുൻപ് സുരക്ഷാ പരിശോധന; സംശയങ്ങൾ ബാക്കി

Read More: കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറി: സമ്പൂർണ വിവരങ്ങൾ അറിയാൻ

കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്കിടെ എണ്ണ പര്യവേക്ഷണക്കപ്പലിൽ ചൊവ്വാഴ്ചയുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേരാണു മരിച്ചത്. സാഗർ ഭൂഷൺ എന്ന കപ്പലിന്റെ മുൻവശത്ത് അടിഭാഗത്തുള്ള വാട്ടർ ടാങ്കിനുള്ളിലാണു പൊട്ടിത്തെറിയുണ്ടായത്. ടാങ്കിലെ സ്റ്റീൽ പ്ലേറ്റുകൾ ഗ്യാസ് കട്ടറും വെൽഡിങ് മെഷീനും ഉപയോഗിച്ചു മുറിച്ചു ചേർക്കുന്നതിനിടെ വാതകം ചോർന്നുണ്ടായ പൊട്ടിത്തെറിയാണെന്നാണു പ്രാഥമിക നിഗമനം. എന്നാൽ അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവയും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

രാവിലെ 9.20ന് ആയിരുന്നു അപകടം. 9.15ന് വാതകച്ചോർച്ചയെക്കുറിച്ച് കപ്പൽശാലയിലെ ഫയൽ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരുന്നു. വൈകാതെ പൊട്ടിത്തെറിയുണ്ടായി. മരിച്ച അഞ്ചുപേരും ടാങ്കിനുള്ളിലായിരുന്നു. പുറത്തുനിന്നവർക്കാണ് പരുക്കേറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.