Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അവര്‍ പിന്നാലെയുണ്ട്...’ കൊലവിളി സ്ഥിരീകരിച്ച് ഷുഹൈബിന്‍റെ ശബ്ദസന്ദേശം

muhammed-shuhaib-father ഷുഹൈബിന്റെ പിതാവ് മുഹമ്മദ് (വിഡിയോ ചിത്രം)

കണ്ണൂർ∙ മട്ടന്നൂരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ ഭീഷണിപ്പെടുത്തിയതിനു കൂടുതല്‍ തെളിവ്. തനിക്കു നേരെ വാട്സാപ്പിലൂടെയുണ്ടായ വധഭീഷണി സന്ദേശം ഷുഹൈബ് സുഹൃത്തുക്കള്‍ക്കയച്ചതാണു പുറത്തുവന്നത്. ചിലര്‍ പിന്തുടരുന്നതായി വാട്സാപ്പ് സന്ദേശത്തില്‍ ഷുഹൈബ് പറഞ്ഞിരുന്നു. അതുൾപ്പെടെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Read More: ‘നിന്റെ നാളുകൾ എണ്ണപ്പെട്ടു’: ഷുഹൈബിനെതിരെ സിപിഎം പ്രവർത്തകരുടെ കൊലവിളി

ഷുഹൈബിനു ഭീഷണി ഉണ്ടായിരുന്നതായി പിതാവ് മുഹമ്മദും സ്ഥിരീകരിച്ചു. കൊലയാളികള്‍ ഷുഹൈബിനെ പിന്തുടര്‍ന്നിരുന്നു. ഇക്കാര്യം ഷുഹൈബ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നുവെന്നും മുഹമ്മദ് വ്യക്തമാക്കി. കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും കുടുംബവുമായി പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും മുഹമ്മദ് മനോരമ ന്യൂസിനോടു പറഞ്ഞു.

ഇതിനിടെ, ഷുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ. വ്യക്തമാക്കി. കേസന്വേഷണത്തിന്റെ ഭാഗമായി 30 പേരെ മട്ടന്നൂർ പൊലീസ് ചോദ്യം ചെയ്തു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം തുടരുകയാണ്. സഹിഷ്ണുത ദൗര്‍ബല്യമായി സിപിഎം കാണരുതെന്നും ആയുധമെടുക്കാൻ നിര്‍ബന്ധിക്കരുതെന്നും മുതിർന്ന നേതാവ് കെ. സുധാകരനും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.