Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരിതോഷികങ്ങള്‍ വിനയായി; നെതന്യാഹുവിനെ വെട്ടിലാക്കി ആഭരണങ്ങളും ഷാംപെയിനും

benjamin-netanyahu ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്∙ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ വെട്ടിലാക്കി പൊലീസ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി, ഇസ്രയേല്‍ പൗരനും ഹോളിവുഡ് നിര്‍മാതാവുമായ ജെയിംസ് പാര്‍ക്കറില്‍നിന്ന് 2007 മുതല്‍ 2016 വരെ ആഭരണങ്ങളും വിലകൂടിയ ഷാംപെയിനുകളും സിഗററ്റുകളും വാങ്ങിയെന്നാണു റിപ്പോര്‍ട്ട്. ഈ പാരിതോഷികങ്ങള്‍ കൈക്കൂലിയായി കണക്കാക്കാമെന്നാണു പൊലീസ് നിലപാട്.

ഇതിനുപുറമെ ഇസ്രയേലിലെ പ്രമുഖ പത്രത്തിന്റെ ഉടമയ്ക്കുവേണ്ടി മറ്റു പത്രങ്ങളുടെ പ്രചാരം കുറയ്ക്കാന്‍ നീക്കം നടത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. പൊലീസ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സുഹൃദ് ബന്ധത്തിന്റെ പേരിലാണു തനിക്കു പാരിതോഷികങ്ങള്‍ നല്‍കിയതെന്നും ദേശീയ ടെലിവിഷനിലൂടെ രാജ്യത്തോടു സംസാരിച്ച നെതന്യാഹു വിശദീകരിച്ചു. പ്രധാനമന്ത്രി പദത്തില്‍ നാലാം വട്ടം താന്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും നെതന്യാഹു പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.