Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സിപിഎം വീണ്ടും ടിപി മോഡൽ വധം ആസൂത്രണം ചെയ്തു': വെളിപ്പെടുത്തലുമായി കെ.കെ. രമ

K.K. Rema

വടകര∙ ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ. വേണുവിനെ വധിക്കാൻ സിപിഎം പദ്ധതിയിട്ടതായി കെ.കെ. രമ. ടി.പി. ചന്ദ്രശേഖരൻ മോഡൽ കൊലപാതകമാണ് ആസൂത്രണം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തി. അടുത്തിടെ പി. ജയരാജൻ പങ്കെടുത്ത ഒഞ്ചിയത്തെ സിപിഎം പൊതുയോഗത്തിൽ ലോക്കൽ സെക്രട്ടറി നടത്തിയ കൊലവിളി പ്രസംഗം അതിന്റെ സൂചനയാണന്നും രമ മനോരമ ന്യൂസിനോടു പറഞ്ഞു.