Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുഹൈബ് വധം: കെഎസ്‌യു ഇന്ന് കണ്ണൂർ ജില്ലയിൽ പഠിപ്പ് മുടക്കും

shuhaib-murder

കണ്ണൂർ∙ കെഎസ്‌യു മുൻ ജില്ല നേതാവും യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയുമായ ശുഹൈബ് എടയന്നൂരിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ജില്ലയിൽ പഠിപ്പുമുടക്കും. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു സിപിഎം നേതൃത്വത്തിലുള്ള ഗുണ്ടാ, ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾ നടത്തുന്ന അനധികൃത ഇടപെടലുകൾ അതീവ ഗൗരവകരമെന്നു കെഎസ്‌യു കണ്ണൂർ ജില്ലാ കമ്മിറ്റി വിലയിരുത്തി. കൊലപാതകങ്ങളും അക്രമങ്ങളും നടക്കുമ്പോൾ പൊലീസ് നിഷ്ക്രിയമാണെന്നും സിപിഎമ്മിന്റെ ആജ്ഞാനുവർത്തിയായി മാറിയ ജില്ലാ പൊലീസ് മേധാവിയും ജില്ലാ ഭരണകൂടവും ജില്ലയ്ക്കു ബാധ്യതയായി മാറിയെന്നും കെഎസ്‌യു കുറ്റിപ്പെടുത്തി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.