Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാസർകോട്ടെ മദ്യശാലയിൽ തീപിടിത്തം; ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം, മദ്യക്കുപ്പികൾക്കും തീ പിടിച്ചു

fire-at-bar-kasargod അഗ്നിശമനസേന തീയണയ്ക്കാൻ ശ്രമിക്കുന്നു.

കാസർകോട്∙ കാസർകോട്ട് മദ്യശാലയിൽ തീപിടിത്തമുണ്ടായി. രാവിലെ ഏഴരയോടെയാണു വിവരം പുറത്തറിയുന്നത്. ഹോട്ടല്‍ അടക്കമുള്ള ബാറിലാണു തീപടർന്നത്. മദ്യക്കുപ്പികൾക്കും തീ പിടിച്ചു നശിച്ചു. നാലുമുറികളിലുണ്ടായിരുന്ന താമസക്കാരെ പുറത്തിറക്കി. നഗരത്തിലെ ഹോട്ടൽ ഹൈവേ കാസിലിലാണു തീപിടിത്തമുണ്ടായത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതാണു വിവരം. അഗ്നിശമനസേനയെത്തി തീയണച്ചു. ചില്ലറിൽ ഷോർട്ട് സർക്യൂട്ടായതാണു തീപിടിത്തത്തിനു കാരണമെന്നു വിലയിരുത്തുന്നു.  

Fire at bar തീപിടിത്തമുണ്ടായ ഹോട്ടലിനു മുന്നിൽ അഗ്നിശമനസേന വാഹനങ്ങൾ.
related stories