Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നു ബാങ്കുകൾ കൂടി തിരിമറിയിൽ; ജ്വല്ലറി വിറ്റു കടം വീട്ടുമെന്നു നീരവ് മോദി

representative image representative image

ന്യൂഡൽഹി ∙ പഞ്ചാബ് നാഷനൽ ബാങ്കിലെ തിരിമറിയിൽ മറ്റു മൂന്നു ബാങ്കുകൾ കൂടി ഉൾപ്പെട്ടതായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു വിവരം ലഭിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ വിദേശ ശാഖകളാണ് ഇതിൽ പെട്ടിരിക്കുന്നത്. പിഎൻബി മറ്റു ബാങ്കുകൾക്കു നൽകിയ ലെറ്റർ ഓഫ് അണ്ടർസ്റ്റാൻഡിങ് (എൽഒയു) അനുസരിച്ചു നീരവ് മോദിക്കു വായ്പ അനുവദിച്ചതാണു യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, അല്ലഹാബാദ് ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയെ ഇതിൽ കുടുക്കിയത്.

ഒരു ബാങ്കിന്റെ എംഎൽയു വിശ്വാസ്യതയുടെ തെളിവാണ്. സ്വാഭാവികമായും മറ്റു ബാങ്കുകൾ അതനുസരിച്ചു വായ്പ അനുവദിക്കും. 2010 മുതൽ നീരവ് മോദിയും കുടുംബവും വ്യവസായ പങ്കാളികളും എൽഒയു ഉപയോഗിച്ചു മറ്റു ബാങ്കുകളിൽ നിന്നു വായ്പകൾ‌ എടുക്കുകയും അവ കൃത്യമായി അടച്ചുതീർക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം ജനുവരി അവസാനത്തോടെ വായ്പ അടയ്ക്കാൻ കഴിയാതെ വന്നു. തുടർന്നു സാമ്പത്തിക തിരിമറി പുറത്തുവരികയായിരുന്നു.

PNB Nirav Modi

ഇതിനിടെ നീരവ് മോദി, ബാങ്കുകൾക്ക് എഴുതിയ കത്തിൽ തന്റെ ജ്വല്ലറിയായ ഫയർസ്റ്റാർ ഡയമണ്ട്സ് വിൽക്കാൻ ശ്രമിക്കുകയാണെന്നും അതു നടന്നാൽ എല്ലാ ബാങ്കുകളുടെയും കടം വീട്ടിത്തീർക്കുമെന്നും പറയുന്നു. ഫയർ സ്റ്റാർ ഡയമണ്ട്സിന് 6435 കോടി രൂപ മതിപ്പുവിലയുണ്ട്. വിൽപന പൂർത്തിയാക്കാൻ മൂന്നു മുതൽ ആറുമാസം വരെ സമയം വേണമെന്നും കത്തിൽ പറയുന്നു. നീരവ് മോദിക്കു ന്യൂയോർക്ക്, ലണ്ടൻ, ബെയ്ജിങ്, ഹോങ്കോങ്, സിംഗപ്പൂർ എന്നിവിടങ്ങളിലടക്കം പല പ്രമുഖ നഗരങ്ങളിലും ഷോറൂമുകളുണ്ട്. ഇതിൽ ഹോങ്കോങ് ശാഖയുമായി ബന്ധപ്പെട്ടാണു മറ്റു മൂന്നു ബാങ്കുകളും വായ്പ നൽകിയത്.

ഈ ബാങ്കുകളുടെ വായ്പ പിഎൻബി അംഗീകരിക്കാതെ വന്നതോടെയാണു തിരിമറി പുറത്തായത്. പിഎൻബിക്കു വജ്ര, സ്വർണ വ്യാപാരമേഖലയുമായി ബന്ധപ്പെട്ട് ഇതുപോലെ നേരത്തേയും വൻതുക നഷ്ടം വന്നിട്ടുണ്ട്. ഏതാനും വർഷംമുൻപു വിൻസം ഡയമണ്ട് എന്ന സ്ഥാപനത്തിനു വായ്പ നൽകിയ ഇനത്തിൽ 5000 കോടി രൂപയോളം ബാങ്കിനു കിട്ടാക്കടമുണ്ട്. നീരവ് മോദി, ഭാര്യ അമി മോദി, സഹോദരൻ നിശാൽ മോദി, പങ്കാളി മെഹുൽ ചോക്സി എന്നിവർ ഡയമണ്ട്സ് ആർയുഎസ്, സോളാർ എക്സ്പോർട്സ്, സ്റ്റെല്ലാർ ഡയമണ്ട്സ്, ഗീതാഞ്ജലി ജെംസ് എന്നിവയുടെ പേരിലെടുത്തതാണ് ഈ വായ്പകളെല്ലാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.