Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി അഡാറ് കാപട്യക്കാരൻ; ‘മാണിക്യമലരായ പൂവി’യല്ല പ്രധാന വിഷയം: വി.ടി.ബൽറാം

Pinarayi-Vijayan-VT-Balram മുഖ്യമന്ത്രി പിണറായി വിജയൻ, വി.ടി.ബൽറാം എംഎൽഎ . ചിത്രം: ഫെയ്സ്ബുക്

തൃത്താല ∙ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാറ് ലൗ’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനെതിരായ വിവാദങ്ങൾക്കെതിരായി രംഗത്തു വന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃത്താല എംഎൽഎ വി.ടി.ബൽറാം. നാട്ടിലെ അക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും പ്രതികരിക്കാതെ പാട്ടിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി ഗീർവാണം മുഴക്കുന്ന കാപട്യക്കാരനാണു പിണറായിയെന്നു സമൂഹമാധ്യത്തിലെ കുറിപ്പിൽ‌ ബൽറാം ആരോപിച്ചു.

‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിനെതിരായ വിവാദങ്ങൾ അംഗീകരിക്കാനാകില്ലെന്നും സ്വതന്ത്രമായ കലാവിഷ്കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിതെന്നും നേരത്തേ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പിണറായി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഹിന്ദു–മുസ്‌ലിം വര്‍ഗീയവാദികൾ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു. ഇതിനെതിരെയാണു ബൽറാം പ്രതികരിച്ചത്.

വി.ടി.ബൽറാമിന്റെ കുറിപ്പിൽനിന്ന്:

സ്വന്തം ജില്ലയിൽ സ്വന്തം പാർട്ടിക്കാർ ഒരു പാവം യുവാവിനെ തുണ്ടം തുണ്ടമാക്കി വെട്ടിനുറുക്കിയതിനേക്കുറിച്ചും ഒരു ഗർഭിണിയെ വയറ്റത്തു തൊഴിച്ച്, പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും കൊന്നുകളഞ്ഞതിനെക്കുറിച്ചും ഒരക്ഷരം മിണ്ടാതെ മാണിക്യമലരായ പൂവിയേക്കുറിച്ച്‌ ആവിഷ്ക്കാര സ്വാതന്ത്ര്യ ഗീർവാണം മുഴക്കുന്ന അഡാറ്‌ കാപട്യക്കാരനോടു താൻ ആദ്യം ഇതിനേക്കുറിച്ച്‌ #പറഞ്ഞിട്ട്‌പോയാൽമതി എന്നു മുഖത്തുനോക്കി ചോദിക്കാൻ കെൽപ്പുള്ള ഏതെങ്കിലും മാധ്യമ, സാംസ്കാരിക മാണിക്യങ്ങൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ?

related stories