Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരു ഭരിച്ചാലും കണ്ണൂരിന് മാറ്റമില്ല, കൊലപാതകങ്ങൾ അവസാനിക്കുന്നില്ല: സിപിഐ

Santhoshkumar പി.സന്തോഷ്കുമാർ

കണ്ണൂർ∙ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെതിരെ ഒളിയമ്പുമായി സിപിഐ. രാഷ്ട്രീയ കൊലപാതകങ്ങളെ പാർട്ടികൾ മാന്യമായ പ്രവർത്തിയായി കാണുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി.സന്തോഷ്കുമാർ പറഞ്ഞു. ഏത് ഭരണം വന്നാലും കണ്ണൂരിൽ കൊലപാതകങ്ങൾ തുടരുകയാണ്. നേതൃത്വങ്ങളുടെ ജാഗ്രത കുറവുമൂലം ഷുഹൈബിനെപോലുള്ള സാധാരണ പ്രവർത്തകരാണ് കൊല്ലപ്പെടുന്നതെന്നും പി.സന്തോഷ്കുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.

എല്ലാ ജനങ്ങളും പാർട്ടി നേതൃത്വങ്ങളും തള്ളിപ്പറഞ്ഞിട്ടും രാഷ്ട്രീയ കൊലപാതകം കണ്ണൂരിൽ അവസാനിക്കുന്നില്ല. ആരു ഭരിച്ചാലും കണ്ണൂരിനു മാറ്റമില്ലെന്നും സിപിഐ കുറ്റപ്പെടുത്തുന്നു. കൊല്ലപ്പെടുന്നത് സാധാരണക്കാരാണെന്ന് പറഞ്ഞ സിപിഐ ജില്ലാ സെക്രട്ടറി ഇടതുപക്ഷം കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും ആവശ്യപ്പെട്ടു.