Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എൽ: ബെംഗളുരു–പുണെ പോരാട്ടം സമനിലയിൽ (1–1)

bengaluru-pune-match ബെംഗളുരു– പുണെ മല്‍സരത്തിനിടെ .ചിത്രം– ഐഎസ്എൽ

ബെംഗളുരു∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ ബെംഗളുരു എഫ്സി– എഫ്സി പുണെ സിറ്റി മൽസരം സമനിലയിൽ. മൽസരത്തിന്റെ തുടക്കത്തിൽ തന്നെ പുണെ ലീഡെടുത്തെങ്കിലും മറുപടി നൽകി ബെംഗളുരു കളി സമനിലയിലാക്കുകയായിരുന്നു. പുണെയ്ക്കായി ശർതക് ഗോലു (21)യും ബെംഗളുരുവിന് വേണ്ടി മികു(75)വുമാണ് ലക്ഷ്യം കണ്ടത്. 

16 മൽസരങ്ങളിൽ 11 ഉം ജയിച്ച് ബെംഗളുരു ഇതിനകം സെമി യോഗ്യത സ്വന്തമാക്കിക്കഴിഞ്ഞു. 29 പോയിന്റുള്ള പുണെയാകട്ടെ യോഗ്യതയ്ക്കു തൊട്ടടുത്താണ്. 16 കളികളിൽ നിന്ന് 9 മൽസരങ്ങളിലാണ് പുണെ ജയിച്ചു കയറിയത്. രണ്ടു കളികൾ സമനിലയിലായപ്പോൾ രണ്ടെണ്ണത്തിൽ തോൽക്കുകയും ചെയ്തു. ചെന്നൈയിനും ജംഷഡ്പൂർ എഫ്സിയുമാണ് മൂന്നും നാലും സ്ഥാനത്ത്. ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ അഞ്ചാമതാണ്.