Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ നടുറോഡിൽ പെൺകുട്ടിക്കു നേരെ പീഡനശ്രമം; വസ്ത്രം വലിച്ചുകീറി

Rape

പരിയാരം∙ കണ്ണൂരിൽ പരിയാരം മെഡിക്കൽ കോളജിനു സമീപം പെൺകുട്ടിയെ നടുറോഡില്‍ പീഡിപ്പിക്കാൻ ശ്രമം. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണ് ബൈക്കിലെത്തിയ സംഘം പെൺകുട്ടിയെ മർദിച്ചത്. വസ്ത്രം വലിച്ചുകീറി പീഡിപ്പിക്കാനും ശ്രമം നടന്നു.

ബഹളം വച്ചു കുതറിയോടിയ പെൺകുട്ടി സമീപത്തെ വീട്ടിൽ കയറിയാണു രക്ഷപ്പെട്ടത്. പരിയാരം മെഡിക്കൽ കോളജിനു പിന്നിലുള്ള കടന്നപ്പള്ളി പൂത്തൂർകുന്നു റോഡിലാണ് സംഭവം. പരിയാരം പൊലീസ് കേസെടുത്ത് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.

related stories