Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കോയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി

Earthquake-in-Mexico ഭൂചലനത്തെ തുടർന്ന് കെട്ടിടങ്ങൾക്കു പുറത്തിറങ്ങി നില്‍ക്കുന്നവർ. ചിത്രം: ട്വിറ്റർ

മെക്സിക്കോ സിറ്റി∙ മെക്സിക്കോയെ പിടിച്ചുകുലുക്കി റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മെക്സിക്കോയിലെ ഒക്സാക്കയിലുണ്ടായ ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല. ഒക്സാക്കയിലെ പിനോതെപ ദെ ഡോൺ ലൂയിസാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ആദ്യം 7.5 തീവ്രതയാണു റിപ്പോർട്ടു ചെയ്തതെങ്കിലും പിന്നീടത് 7.2 ആണെന്നു സ്ഥിരീകരിച്ചു. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. 2017 സെപ്റ്റംബറിൽ ഇവിടെയുണ്ടായ ഭൂചലനത്തിൽ നൂറിലധികം പേർ മരിക്കുകയും ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു.