തിരുവനന്തപുരം∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ പൂജപ്പുര ജയിലില്‍നിന്നു കണ്ണൂര്‍ ജയിലിലേക്കു മാറ്റി. ട്രൗസര്‍ മനോജ്, അണ്ണന്‍ സജിത്ത് എന്നിവരെയാണു മാറ്റിയത്. ജയില്‍ മാറ്റം ആവശ്യപ്പെട്ട് ഇരുവരും അപേക്ഷ നല്‍കിയിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്തു നടപടിയെടുത്തെന്നാണു വിശദീകരണം. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് മറികടന്നു നടപടി. സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്നാണു നേരത്തെ പൂജപ്പുര ജയിലിലേക്കു മാറ്റിയത്.
Advertisement