Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ്: 75 ല്‍ 47 ലും ബിജെപി

BJP Flag

ഗാന്ധിനഗർ ∙ ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 75 ൽ 47 ഇടങ്ങളിലും ബിജെപിക്ക് ജയം. 16 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചപ്പോൾ നാലിടത്തു സ്വതന്ത്രരും എൻസിപി, ബിഎസ്പി എന്നിവർ ഓരോ സീറ്റുകളിലും ജയിച്ചു. 75 മുനിസിപ്പാലിറ്റികളിലേക്കും രണ്ടു ജില്ലാ പഞ്ചായത്തുകളിലേക്കും 17 താലൂക്ക പ​ഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പു നടന്നത്. ആറിടങ്ങളിലെ ഫലം വന്നിട്ടില്ല.

തിരഞ്ഞെടുപ്പ് നടന്ന 17 താലൂക്ക പഞ്ചായത്തുകളില്‍ 13 ഇടത്ത് ബിജെപി ജയിച്ചു. ബനസ്കന്ത, ഖേദ എന്നീ രണ്ടു ജില്ലാ പഞ്ചായത്തുകളും ബിജെപി സ്വന്തമാക്കി. 2013 ൽ നടന്ന തിരഞ്ഞെടുപ്പിൽ 79 മുനിസിപ്പാലിറ്റികളിൽ 59 ഇടത്ത് ബിജെപി ജയിച്ചു കയറിയിരുന്നു. 11 സീറ്റുകളില്‍ കോൺഗ്രസ് ജയിച്ചിരുന്നെങ്കിലും അഞ്ചുപേർ പിന്നീട് കൂറുമാറി ബിജെപിയിൽ ചേർന്നു. 

related stories