Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ റെയിൽവേ ഡിവിഷനൽ ഓഫിസിൽ തീപിടിത്തം; ആളപായമില്ല

Fire റെയിൽവേയുടെ ഓഫിസിൽ നിന്നു പുക ഉയരുന്നു

ചെന്നൈ∙ ദക്ഷിണ റെയില്‍വേയുടെ ചെന്നൈയിലെ ഡിവിഷനൽ ഓഫിസിന്റെ അനക്സിൽ തീപിടിത്തം. എൻജിഒ അനക്സ് ബിൽഡിങ്ങിലെ ഓഫിസിന്റെ നാലാം നിലയില്‍ നിന്നാണ് തീയും പുകയും ഉയര്‍ന്നത്. തീപിടിത്തത്തിൽ ആര്‍ക്കും പരുക്കില്ലെന്നും കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

അഗ്നിശമനസേന എത്തിയ ശേഷമാണ് തീ നിയന്ത്രണ വിധേയമായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. 

related stories