Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.എം. മാണി എൽഡിഎഫിലെത്തുന്നതു ജനകീയ അടിത്തറ വലുതാക്കും: ഇ.പി. ജയരാജൻ

EP-Jayarajan

തൃശൂർ∙ ഏറെക്കാലം മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും വഹിച്ച കെ.എം. മാണിയും പാർട്ടിയും എൽഡിഎഫിലെത്തുന്നതു മുന്നണിയുടെ ജനകീയ അടിത്തറ വലുതാക്കുമെന്ന് ഇ.പി. ജയരാജൻ. മാണിയുടെ പാർട്ടിക്കു കാർഷികമേഖലയിൽ നല്ല അടിത്തറയുണ്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിലേക്കു ക്ഷണിച്ചതിൽ തെറ്റില്ല. ഇതിനെ സിപിഐ വിമർശിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സിപിഎം സമ്മേളനത്തിന്റെ കാര്യം ഞങ്ങളു തീരുമാനിച്ചോളാം എന്നും മറുപടി.