Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ സൈനിക വാഹനത്തിനു നേരെ വെടിവയ്പ്; ഭീകരർക്കായി തിരച്ചിൽ ശക്തം

indian-army-file-pic (ഫയൽ ചിത്രം)

ശ്രീനഗർ∙ കശ്മീരിൽ സുരക്ഷാസേനയ്ക്കു നേരെ വീണ്ടും ഭീകരാക്രമണം. പുൽവാമ ജില്ലയിലെ അവന്തിപ്പോറയിലുള്ള വ്യോമസേന താവളത്തിനു സമീപമാണു ഭീകരർ വെടിയുതിർത്തത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. മലാംഗ്പോറ എന്നയിടത്തു വച്ചാണ് സൈനിക വാഹനത്തിനു നേരെ വെടിവയ്പുണ്ടായതെന്നു വക്താവ് അറിയിച്ചു. എന്നാൽ വെടിവയ്പിൽ ആർക്കും പരുക്കേറ്റിട്ടില്ല. 

സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ഭീകരർ ചിതറിയോടിയതായാണു റിപ്പോർട്ട്. ഇവർക്കായി പൊലീസും സൈന്യവും സംയുക്ത തിരച്ചിൽ ശക്തമാക്കി. പ്രദേശം സുരക്ഷേസേന വളഞ്ഞിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച ജമ്മുവിൽ സുൻജ്വാൻ കരസേനാ ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചു ജവാന്മാരുൾപ്പെടെ ആറുപേർ  വീരമൃത്യു വരിച്ചിരുന്നു. സൈന്യത്തിന്റെ തിരിച്ചടിയിൽ നാലു ജയ്ഷെ ഭീകരരും കൊല്ലപ്പെട്ടു.