Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്തു തുടരാൻ യോഗ്യതയില്ല: സിദ്ധരാമയ്യ

siddaramaiah-modi കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളുരു∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആ സ്ഥാനത്തു തുടരാനുള്ള യോഗ്യതയില്ലെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജ്യവും സംസ്ഥാനവും നേരിടുന്ന പ്രശ്നങ്ങളിൽനിന്നു മുഖംതിരിച്ചാണ് അദ്ദേഹം ഭരണം നടത്തുന്നത്. പ്രധാനമന്ത്രി സംസാരിക്കേണ്ടതു പോലെയല്ല അദ്ദേഹത്തിന്റെ ഭാഷ. രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം നോക്കി ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകളാണു പ്രധാനമന്ത്രിയില്‍നിന്നുണ്ടാകുന്നത്. അതുകൊണ്ടു തന്നെ പ്രധാനമന്ത്രി സ്ഥാനത്തു തുടരാൻ അദ്ദേഹത്തിനു യോഗ്യതയില്ല– കർണാടക മുഖ്യമന്ത്രി പറഞ്ഞു.

കർണാടക സർക്കാരിൽ അഴിമതിയും കൈക്കൂലിയും പെരുകുന്നതായി പ്രധാനമന്ത്രി ഇന്നലെ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു സിദ്ധരാമയ്യ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പടുത്തിരിക്കുന്ന കർണാടകയിൽ ഭരണം തിരിച്ചുപിടിക്കുന്നതിനായി വൻപ്രചാരണമാണു ബിജെപി നടത്തുന്നത്. സിദ്ധരാമയ്യ സർക്കാർ അഴിമതിയുടെ കാര്യത്തിൽ റെക്കോർഡുകൾ തീർക്കുകയാണെന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ വർഷം ഏപ്രില്‍–മേയ് മാസങ്ങളിലാണ് കർണാടകയിലെ 224 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പു നടക്കുക.

related stories