Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാളത്തിൽ അറ്റകുറ്റപ്പണി: പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

palakkad-railway-station

പാലക്കാട് ∙ വടകരയ്ക്കും തിക്കോടിക്കുമിടയിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 21, 25, 27, 28, മാർച്ച് ഒന്ന് തീയതികളിൽ ചില പാസഞ്ചർ ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. 

∙ കോഴിക്കോട് – കണ്ണൂർ പാസഞ്ചർ (നമ്പർ 56657) 21, 25, 27, 28 തീയതികളിൽ റദ്ദാക്കി. 

∙ മംഗളൂരു സെൻട്രൽ– കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ (56324) 25ന് കണ്ണൂരിനും ഷൊർണൂർ ജംക്‌ഷനുമിടയിൽ സർവീസ് നടത്തില്ല. 

∙ 25ന് കോയമ്പത്തൂർ – മംഗളൂരു ഫാസ്റ്റ് പാസഞ്ചറിന്റെ (56323) ഷൊർണൂരിനും കണ്ണൂരിനുമിടയിലെ സർവീസ് റദ്ദാക്കി. 

∙ മംഗളൂരു സെൻട്രൽ– കോഴിക്കോട് പാസഞ്ചർ (56654) 21, 25, 27, 28 തീയതികളിൽ കണ്ണൂരിനും കോഴിക്കോടിനുമിടയിൽ ഭാഗികമായി റദ്ദാക്കി. 

∙ നാഗർകോവിൽ – മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് (16606) 21, 25, 27, 28 തീയതികളിൽ പുലർച്ചെ രണ്ടിനു പകരം നാലു മണിക്കു മാത്രമേ നാഗർകോവിലിൽ നിന്ന് പുറപ്പെടുകയുള്ളുവെന്നും റെയിൽവേ അറിയിച്ചു.

related stories