Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകുളം- സേലം സ്പെഷൽ ഏപ്രിൽ മുതൽ; ഏഴ് സ്റ്റോപ്പുകൾ മാത്രം

Train പ്രതീകാത്മക ചിത്രം.

കൊച്ചി∙ എറണാകുളം - സേലം സ്പെഷൽ ട്രെയിൻ (06011/12) പ്രഖ്യാപിച്ചു. ഏപ്രിൽ എട്ടു മുതൽ ജൂലൈ ഒന്നു വരെ ഞായറാഴ്ചകളിൽ രാത്രി 10.45ന് എറണാകുളത്തുനിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6.40ന് സേലത്ത് എത്തും. മടക്ക ട്രെയിൻ (06012) സേലത്തുനിന്നു തിങ്കളാഴ്ചകളിൽ രാത്രി 10.30ന് പുറപ്പെട്ടു പിറ്റേദിവസം രാവിലെ 7.45നു എറണാകുളത്ത് എത്തും. സ്റ്റോപ്പുകൾ: ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ.

സേലത്തുനിന്നു തിങ്കളാഴ്ചകളിൽ രാവിലെ 6.55ന് നാഗർകോവിൽ- ചെന്നൈ ട്രെയിനിലും 8.35നുള്ള കോയമ്പത്തൂർ- ചെന്നൈ ഇന്റർസിറ്റിയിലും ചെന്നൈയിലേക്കും 6.45ന് തൂത്തുകുടി– ഓഖ വിവേക് എക്സ്പ്രസിൽ കൃഷ്ണരാജപുരം, യെലഹങ്ക (ബെംഗളൂരു) എന്നിവിടങ്ങളിലേക്കും തുടർയാത്രാ സൗകര്യം ലഭിക്കും.

related stories