Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാനിലെ ബിജെപി എംഎൽഎ കല്യാൺ സിങ് അന്തരിച്ചു

Kalyan Singh

ജയ്പൂർ ∙ ബിജെപിയുടെ നാധ്ദ്വാര എംഎൽഎ കല്യാൺ സിങ്(55) അന്തരിച്ചു. കാൻസർ ബാധയെത്തുടർന്നു ചികിൽസയിലായിരുന്നു. 2008 തിരഞ്ഞെടുപ്പിൽ അന്നു മുഖ്യമന്ത്രിയാകുമെന്നു പരക്കെ കരുതപ്പെട്ട പിസിസി അധ്യക്ഷൻ സി.പി.ജോഷിയെ ഒരു വോട്ടിനു കീഴടക്കിയതിലൂടെ ശ്രദ്ധേയമായ വിജയം നേടിയ ആളായിരുന്നു.
മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കളും അനുശോചിച്ചു. കല്യാൺ സിങ്ങിന്റെ നിര്യാണത്തോടെ 200 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗസംഖ്യ 159ൽനിന്നു 158 ആയി കുറഞ്ഞു. 

related stories