Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎമ്മിന്റേതു കമ്യൂണിസമല്ല, കമ്യൂണലിസം: കുഞ്ഞാലിക്കുട്ടി

KUNHALIKUTTY-480

കണ്ണൂർ∙ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവു ഷുഹൈബിനെ ഇറച്ചിവെട്ടുന്നതു പോലെ വെട്ടിനുറുക്കിയ സിപിഎമ്മിന് ഇനി ഉത്തരേന്ത്യയിലെ ജുനൈദിന്റെ കൊലപാതകത്തെക്കുറിച്ചു മിണ്ടാൻ സാധിക്കില്ലെന്നും, സിപിഎം നടപ്പാക്കുന്നതു കമ്യൂണിസമല്ല കമ്യൂണലിസമാണെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ഷുഹൈബ് വധക്കേസിലെ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കോൺഗ്രസ് നേതാവു കെ.സുധാകരന് അഭിവാദ്യമർപ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തെ അക്രമ രാഷ്ട്രീയത്തിൽനിന്നു മോചിപ്പിക്കാനുള്ള മുന്നേറ്റമാണ്. കേരളത്തിലെ മുഴുവൻ ജനങ്ങളും ഈ സമരത്തിന്റെ കൂടെയുണ്ട്. സർക്കാരിനു വല്ല നീതിബോധവുമുണ്ടെങ്കിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചേ തീരൂ. അതുവരെ സമരം തുടരും. സിബിഐ അന്വേഷണം പ്രഖ്യാപിപ്പിക്കാൻ വേറെയും മാർഗങ്ങളുണ്ട്. അതും നോക്കും – കുഞ്ഞാലിക്കുട്ടി പറഞ്ഞു.