Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യനില മോശം: സുധാകരനെ ആശുപത്രിയിലേക്കു നീക്കാൻ ശുപാർശ

k-sudhakaran കെ. സുധാകരൻ സമരപ്പന്തലിൽ

കണ്ണൂർ∙ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു നാലു ദിവസമായി നിരാഹാര സമരം നടത്തുന്ന കോൺഗ്രസ് നേതാവു കെ.സുധാകരന്റെ ആരോഗ്യനില മോശമായതായും ആശുപത്രിയിലേക്കു മാറ്റണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ കലക്ടർക്കു റിപ്പോർട്ട് നൽകി. ജില്ലാ ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘമാണ് ഇന്നു സുധാകരനെ പരിശോധിച്ചത്.

ഇന്നലെ സർക്കാർ മെ‍ഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്കു സുധാകരൻ വിസമ്മതിച്ചിരുന്നു. പട്ടിണി കിടക്കുന്നതിന്റെ സ്വാഭാവികമായ പ്രശ്നങ്ങളിൽ സുധാകരനിൽ കാണാനുണ്ടെന്നും ആശുപത്രിയിലേക്കു മാറ്റണമെന്നുമാണു മെഡിക്കൽ സംഘം ജില്ലാ മെഡിക്കൽ ഓഫിസർക്കു നൽകിയ റിപ്പോർട്ട്.

ഈ മാസം 19നാണു കലക്ടറേറ്റിനു മുൻപിൽ കെ.സുധാകരൻ നിരാഹാര സമരം തുടങ്ങിയത്. ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം നടത്താമെന്നു സർക്കാർ രേഖാമൂലം അറിയിക്കുന്നതു വരെ സമരം തുടരാനാണു യുഡിഎഫ് തീരുമാനം.