Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഐ അന്വേഷണം പ്രഖ്യാപിക്കുംവരെ നിരാഹാരം: കെ. സുധാകരൻ

K. Sudhakaran

കണ്ണൂർ∙ ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ കെ. സുധാകരൻ നിരാഹാരസമരം തുടരും. കണ്ണൂരിൽ അദ്ദേഹത്തിന്റെ സമരപ്പന്തലിൽ ചേർന്ന യുഡിഎഫ് നേതൃയോഗത്തിലാണു തീരുമാനം. യഥാർഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് സുധാകരൻ നിരാഹാരസമരം ആരംഭിച്ചത്. 48 മണിക്കൂർ സമരമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതു നീളുകയായിരുന്നു.

അതേസമയം, സമരം നാലാം ദിവസത്തിലേക്കു കടന്നതോടെ പ്രവർത്തകരും നേതാക്കളുമടക്കം നൂറുകണക്കിനു പേരാണ് സമരപ്പന്തലിൽ എത്തിയത്.