Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കില്ല; പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടി: കോടിയേരി

pinarayi-vijayan-kodiyeri-balakrishnan മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാർട്ടി സമ്മേളന വേദിയിൽ. ചിത്രം: മനോജ് ചേമഞ്ചേരി.

തൃശൂർ∙ ഷുഹൈബ് വധത്തിൽ പാർട്ടിക്കു പങ്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി പ്രവർത്തകർക്കു പങ്കുണ്ടെന്നു െതളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുമ്പോഴായിരുന്നു കോടിയേരിയുടെ പരാമർശം.

അതിനിടെ, പാർട്ടിക്കുവേണ്ടി മരിച്ചാൽ അമരത്വം കിട്ടമെന്നു കമ്യൂണിസ്റ്റു പാർട്ടിയിലുള്ളവർ വിശ്വസിക്കുന്നതു ഭീകരവാദംതന്നെയാണെന്നു ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിലെ സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഷുഹൈബ് വധത്തെച്ചൊല്ലി സിപിഎമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നിലപാടുകളോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സമ്മേളന വേദിയില്‍ നേരിട്ടറിയിച്ചു. രാഷ്ട്രീയ അക്രമം സിപിഎം സംസ്കാരമല്ലെന്ന് ഉദ്ഘാടന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും വ്യക്തമാക്കിയിരുന്നു. ഷുഹൈബ് വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുണ്ടെന്ന ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നിലപാടിനോടു കോടിയേരി വിയോജിച്ചിരുന്നു. പിണറായിക്കൊപ്പം നില്ക്കുമ്പോഴും പാർട്ടിയെ പൂർണമായി തള്ളിപ്പറയാന്‍ കോടിയേരി തയാറായിരുന്നില്ല. അതിനിടെ, കണ്ണൂരിലെ കൊലപാതകത്തിൽ ദേശീയ നേതൃത്വത്തിനുള്ള അത്യപ്തി യച്ചൂരിയുടെ വാക്കുകളിലൂടെ പുറത്തു വന്നു.