Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീദേവി മടങ്ങുന്നത് ആ വലിയ സ്വപ്നം ബാക്കിയാക്കി

Sridevi ശ്രീദേവി കുടുംബത്തോടൊപ്പം.

ശ്രീദേവിയുടെ മകൾ ജാന്‍വിയുടെ സിനിമാ പ്രവേശനമായിരുന്നു കഴിഞ്ഞ കുറച്ചു നാളായി ബോളിവുഡിലെ ചർച്ചകളിലൊന്ന്. ശ്രീദേവിയുടെ വലിയ സ്വപ്നവും ഇതുതന്നെയായിരുന്നു. കരൺ ജോഹർ നിർമിക്കുന്ന ധടക് എന്ന സിനിമയിലൂടെ ജാഹ്നവി അരങ്ങേറ്റം കുറിക്കുന്നതു കാണാതെയാണു താര രാജ്ഞി അരങ്ങൊഴിയുന്നത്. ആ വലിയ സ്വപ്നം ബാക്കിയാക്കി...

Read more at: അവസാനമെടുത്ത ചിത്രങ്ങൾ

Read more at: തിരയൊഴിഞ്ഞു, അഴകിന്റെ ദേവരാഗം

sridevi-7

ബോളിവുഡ് നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണു ഭർത്താവ് ബോണി കപൂറിനും ഇളയ മകൾ ഖുഷിക്കുമൊപ്പം ശ്രീദേവി ദുബായിലെത്തിയത്. ആദ്യ ചിത്രമായ ധടകിന്റെ ചിത്രീകരണത്തിരക്കിലായതിനാല്‍ മൂത്തമകള്‍ ജാന്‍വി കപൂര്‍ വിവാഹചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ല. വിവാഹചടങ്ങുകളിൽ സജീവമായി പങ്കെടുത്ത ശ്രീദേവി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചിരുന്നു.

വിവാഹ സൽക്കാര ചടങ്ങുകള്‍ നടന്ന റാസ് ഹോട്ടലില്‍നിന്നു ദുബായിലെ താമസസ്ഥലത്തേക്കു മടങ്ങാന്‍ ഒരുങ്ങുമ്പോഴാണു ശ്രീദേവിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണു വിവരം.