Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

399 രൂപയ്ക്ക് ഇന്ത്യയിൽ എവിടെയും പരിധിയില്ലാതെ വിളിക്കാം; പ്ലാനുമായി ബിഎസ്എൻഎൽ

BSNL

കൊല്ലം∙ 399 രൂപയ്ക്ക് ഇന്ത്യയിൽ എവിടെയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാതെ വിളിക്കാൻ സാധിക്കുന്ന പോസ്റ്റ്പെയ്‌ഡ്‌ പ്ലാനുമായി ബിഎസ്എൻഎൽ. സൗജന്യ വിളികൾക്കൊപ്പം 30 ജിബി ഡാറ്റയും മാസം ലഭിക്കും.

സൗജന്യ റോമിങ് സൗകര്യവും കൂടി  ലഭ്യമാകും. നിലവിലുള്ള  വരിക്കാർക്കും ഈ പ്ലാനിലേക്കു മാറാനുള്ള സൗകര്യം ലഭ്യമാണ്. ഇന്നു മുതൽ പ്ലാൻ നിലവിൽ വന്നു.