Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിലെ ബന്ദിപ്പോറയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

indian-army ബന്ദിപ്പോറ ഹജിൻ മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു. ചിത്രം: എഎൻഐ, ട്വിറ്റർ.

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഹജിൻ മേഖലയിലാണ് സംഭവം. ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഷക്രുദ്ദീൻ ഗ്രാമത്തിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നെന്ന രഹസ്യ സന്ദേശത്തെത്തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു സേന. സൈന്യത്തിനുനേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു.