Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധം: ആയുധം ഒളിപ്പിച്ചയാൾ ഉൾപ്പെടെ രണ്ടു സിപിഎമ്മുകാർ അറസ്റ്റിൽ

Akash, Jayarajan, Rajin Raj കേസിൽ നേരത്തെ പിടിയിലായ ആകാശ് കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനൊപ്പം (ഇടത്). രജിൻ രാജ് (വലത്)

മട്ടന്നൂർ∙ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി.ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. തെരൂർ പാലയോട് സ്വദേശികളായ കെ.രജത് (22), കെ.സഞ്ജയ് (24) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂർ സിഐ എ.വി.ജോണും സംഘവും ചേർന്നു അറസ്റ്റു ചെയ്തത്.

മറ്റൊരാളെ കൂടിയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയ്ക്കുശേഷം ആയുധങ്ങൾ ഒളിപ്പിച്ചുവച്ചത് സഞ്ജയ് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെ എട്ടു പേരാണ് അറസ്റ്റിലായിരിക്കുന്നത്. എല്ലാവരും സിപിഎം പ്രവർത്തകരാണ്.