Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഗോള വിപണിയിലെ ഇടിവിൽ‌ ഉലഞ്ഞ് ഇന്ത്യൻ ഓഹരി വിപണി

INDIA BSE

മുംബൈ∙ നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയിൽ ഇടിവ്. ആഗോള വിപണിയിലെ ഇടിവിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയില്‍ പ്രകടമാകുന്നത്. പൊതുമേഖല ബാങ്ക് ഓഹരികളും ഐടി ഓഹരികളുമാണ് ഏറ്റവുമധികം വിൽപന സമ്മര്‍ദം നേരിടുന്നത്. മൂന്നാംപാദ മൊത്ത ആഭ്യന്തര ഉൽപാദന സൂചിക (ജിഡിപി) ഇന്നലെ പുറത്തുവന്നിരുന്നു, 7.2 ശതമാനം.

ആഗോള വിപണികൾ നഷ്ടത്തിലാണെങ്കിലും പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട ‍ജിഡിപി, നിരക്ക് സൂചികകൾ ഉയരുന്നതിനു കാരണമായേക്കുമെന്നാണു വിദഗ്ധർ വിലയിരുത്തുന്നത്. നേരിയ ഇടിവിൽ വ്യാപാരം പുരോഗമിക്കുന്ന വിപണിയിൽ ബിഎസ്ഇ സെൻസെക്സ് 53.88 പോയിന്റ് നഷ്ടത്തിൽ 34,128.36 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9.65 പോയിന്റ് ഇടിഞ്ഞ് 10,483.65 ൽ വ്യാപാരം പുരോഗമിക്കുന്നു.

മെറ്റൽ, ഓട്ടോ, ക്യാപിറ്റൽ ഗുഡ്സ് എന്നീ വിഭാഗം ഓഹരികൾ നേട്ടത്തിലാണ്. ഇരു സൂചികകളിലും മിക്ക സെക്ടറുകളും നഷ്ടത്തിലാണ്. ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്സ്, ബജാജ് ഓട്ടോ, അരബിന്ദോ ഫാർമ, ബിപിസിഎൽ, ഭാരതി എയർടെൽ എന്നിവയാണു മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികൾ. ഐസിഐസിഐ ബാങ്ക്, ലൂപിൻ, എസ്ബിഐ, ഇൻഫോസിസ്, ഐടിസി എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിടുന്നത്.