Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയരാജനു യോജിച്ച പേര് ‘റിപ്പർ’: വിമർശനവുമായി ഡീൻ കുര്യാക്കോസ്

Dean Kuriakose പി.ജയരാജൻ, ഡീൻ കുര്യാക്കോസ്

മലപ്പുറം ∙ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനു യോജിച്ച പേര് ‘റിപ്പർ ജയരാജൻ’ എന്നാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസി‍ഡന്റ് ഡീൻ കുര്യാക്കോസ്. ‘സീരിയൽ കില്ലറെ’പ്പോലെ കണ്ണൂരിൽ കൊലപാതകങ്ങൾക്കു നേതൃത്വം നൽകിയത് ജയരാജനാണ്. രാഷ്ട്രീയ പ്രതിയോഗികളെ അരിഞ്ഞുതള്ളിയ ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഷുഹൈബിനെ വധിച്ചവരല്ല, മരണവാറന്റ് ഒപ്പുവച്ചവരാണ് കേസിലെ യഥാർഥപ്രതികളെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.