Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോളി ആഘോഷത്തിനിടെ സംഘർഷം; രാജസ്ഥാനിൽ ദലിത് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

Crime Murder

ജയ്പുർ∙ ഹോളി ആഘോഷത്തിനിടെ രാജസ്ഥാനിലെ അൽവറിൽ ദലിത് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. മറ്റൊരു സമുദായത്തിൽപെട്ടവർക്കൊപ്പം ഹോളി ആഘോഷിക്കുന്നതിനിടെയാണ് നീരജ് ജാദവി(16)നെതിരെ ആക്രമണമുണ്ടായത്. ഹോളി ആഘോഷിക്കുന്നതിനിടെയുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജാദവ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നുവെന്ന് അഡീഷണൽ സൂപ്രണ്ടന്റ് ഓഫ് പൊലീസ് പുഷ്പേന്ദ്ര സോളങ്കി പറഞ്ഞു. അതേസമയം, രോഷാകുലരായ ജാദവിന്റെ കുടുംബാംഗങ്ങൾ ആശുപത്രി അടിച്ചുതകർത്തു. പൊലീസ് വാഹനവുംം തകർത്തിട്ടുണ്ട്. സംഭവത്തിൽ മൂന്നുപേർക്കെതിെര കേസെടുത്തിട്ടുണ്ട്.