Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പഴയകാല ബോളിവുഡ് നടി ഷമ്മി ആന്റി അന്തരിച്ചു; ഇരുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു

shammi-aunty-1 ഷമ്മി ആന്റി. ചിത്രം: ട്വിറ്റർ.

മുംബൈ∙ ഇരുന്നൂറിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച പഴയകാല ബോളിവുഡ് നടി ഷമ്മി ആന്റി (89) അന്തരിച്ചു. നർഗിസ് റബാഡി എന്നതായിരുന്നു ശരിക്കുമുള്ള പേര്. 1931ൽ മുംബൈയിലെ പാഴ്സി കുടുംബത്തിൽ ജനിച്ച ഷമ്മി ആന്റി 18–ാം വയസ്സിൽ ഉസ്താദ് പെട്രോ എന്ന സിനിമയിൽ അഭിനയിച്ചാണ് ചലച്ചിത്ര ലോകത്ത് എത്തിയത്. അന്നത്തെ കാലത്ത് നർഗീസ് എന്ന പ്രശസ്തയായ നടിയുണ്ടായിരുന്നതിനാൽ സംവിധായകന്റെ നിർദ്ദേശപ്രകാരമാണ് ഷമ്മിയെന്ന പേരു സ്വീകരിച്ചത്.

shammi-aunty ഷമ്മി ആന്റി. ചിത്രം: ട്വിറ്റർ.

പുരബ് ഓർ പശ്ചിം, ധരം കാണ്ട, അധികാർ, സമാജ് കോ ബാദൽ ദാലോ, കൂലി നമ്പർ വൺ, ഹം, മാർഡൻ വാലി ബാത്, ഗുരുദേവ്, ഗോപി കിഷൻ തുടങ്ങിയ സിനിമകളിൽ അവർ നായക കഥാപാത്രങ്ങളുടെ അമ്മവേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ രംഗത്തും അവർ പ്രശസ്തയായിരുന്നു. 2013ൽ പുറത്തിറങ്ങിയ ‘ഷിറിൻ ഫർഹാദ് കി തോ നികൽ പടി’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.