Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാംപ്യൻസ് ലീഗ്: ക്രിസ്റ്റ്യാനോയുടെ മികവിൽ റയൽ ക്വാർട്ടറിൽ

Real-Madrid റയൽ മാഡ്രിഡ് താരങ്ങളുടെ ആഹ്ലാദം. ചിത്രം: ട്വിറ്റർ

പാരിസ്∙ സൂപ്പര്‍താരം നെയ്മറിന്റെ അഭാവം എത്ര വലുതാണെന്നു പിഎസ്ജി തിരിച്ചറിഞ്ഞു. ചാംപ്യൻ ലീഗ് പോരാട്ടത്തിൽ പിഎസ്ജിയെ തകർ‌ത്തു റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നിര്‍ണായക പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോൾ മികവിലാണു റയലിന്റെ ജയം.

രണ്ടാം പാദ മൽസരത്തിൽ പിഎസ്ജിയെ 2-1നു തകര്‍ത്താണു ലീഗിലെ അവസാന എട്ടില്‍ റയൽ ഇടംപിടിച്ചത്. ഇരു പാദങ്ങളിലുമായി 2-5 ന്റെ വിജയമാണു റയല്‍ സ്വന്തമാക്കിയത്. 51-ാം മിനിറ്റില്‍ റൊണാള്‍ഡോ റയലിനായി ആദ്യ ഗോള്‍ നേടി. 71 -ാം മിനിറ്റില്‍ കവാനിയിലുടെ പിഎസ്ജി സമനില പിടിച്ചു.

80-ാം മിനിറ്റില്‍ കസി മാറോ റയലിനായി വിജയഗോള്‍ കുറിച്ചു. റയൽ തട്ടകത്തിൽ നടന്ന ആദ്യ പാദത്തില്‍ ക്രിസ്റ്റ്യാനോ രണ്ടു ഗോളുകളാണു നേടിയത്. 3-1 നായിരുന്നു അന്നത്തെ ജയം. കാലിനു പരുക്കേറ്റ നെയ്മറിനു നീണ്ട നാളത്തെ വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.

related stories