Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ തെരുവുനായ ആക്രമണം; പരുക്കേറ്റ 20 പേർ ആശുപത്രിയിൽ

Payyannur തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ വീട്ടമ്മ. ചിത്രം: മനോരമ

പയ്യന്നൂർ∙ അന്നൂരിലും തായി നേരിയിലും നിരവധി പേർക്കു തെരുവുനായയുടെ കടിയേറ്റു. മുൻ യൂത്ത് വെൽഫയർ ഓഫിസർ വി.എം.ദാമോദരൻ ഉൾപ്പെടെ 20 പേരെയാണു നായ ആക്രമിച്ചത്. രാവിലെ എട്ടു മുതലാണു സംഭവം. കടിയേറ്റവരിൽ നാലു പേരെ കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റുള്ളവരെ കാഞ്ഞങ്ങാട്, കണ്ണൂർ ജില്ലാ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ഭൂരിഭാഗവും 60 വയസ്സിനു മുകളിലുള്ളവരാണ്. നായയെ പിന്നീടു വെള്ളൂരിൽ നാട്ടുകാർ അടിച്ചുകൊന്നു.