Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊട്ടിത്തെറി പൂർ‌ണം; ‘ആന്ധ്ര മന്ത്രി’മാരുടെ രാജി സ്വീകരിച്ചു, സഭകൾ പ്രക്ഷുബ്ധം

Rajya Sabha ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം. (ഫയൽ ചിത്രം)

ന്യൂഡൽഹി∙ തെലുങ്കുദേശം പാര്‍ട്ടി എംപിമാരും കേന്ദ്രമന്ത്രിമാരുമായിരുന്ന അശോക് ഗജപതി രാജുവിന്‍റെയും വൈ.എസ്. ചൗധരിയുടെയും രാജി രാഷ്ട്രപതി സ്വീകരിച്ചു. അശോക് ഗജപതി രാജു വഹിച്ചിരുന്ന വ്യോമയാന മന്ത്രാലയത്തിന്‍റെ ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിക്കും. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നല്‍കാത്തതിനെതുടര്‍ന്നാണു പ്രതിഷേധ സൂചകമായി ഇരുവരും രാജിവച്ചത്. ആന്ധ്രയിൽ ചന്ദ്രബാബു മന്ത്രിസഭയിലെ അംഗങ്ങളായ ബിജെപി മന്ത്രിമാരും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

അതേസമയം, പ്രതിപക്ഷ ബഹളത്തെതുടര്‍ന്നു തുടര്‍ച്ചയായ അഞ്ചാംദിവസവും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും തടസപ്പെട്ടു. ആന്ധ്രാപ്രദേശിനു പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ടു ടിഡിപി എംപിമാര്‍ ഇരുസഭകളിലും നടുത്തളത്തിലിറങ്ങി ബഹളം തുടര്‍ന്നു. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും ടിഡിപിയുടെ ആവശ്യം സ്പീക്കര്‍ സുമിത്ര മഹാജന്‍ നിരാകരിച്ചു. തുടർന്നു പ്രതിഷേധം ശക്തമായതോടെ ലോക്സഭ 12 മണിവരെ ആദ്യം നിർത്തിവച്ചു. പിന്നീടു സഭ ഇന്നത്തേക്കു പിരിയുകയായിരുന്നു.

രാജ്യസഭ രണ്ടര വരെയാണു ആദ്യം നിര്‍ത്തിവച്ചത്. പിന്നീട് ഇന്നത്തേക്കു പിരിഞ്ഞു. കാവേരി നദീ മാനേജ്മെന്‍റ് ബോര്‍ഡ് ഉടന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ എംപിമാര്‍ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ പ്രതിഷേധിച്ചു. പിഎൻബി ഇടപാടിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും തൃണമൂൽ കോൺഗ്രസും നടത്തുന്ന പ്രതിഷേധവും സഭയിൽ ഇന്നും തുടർന്നു. പെരിയാർ പ്രതിമ തകർത്തതിന്റെ പേരിലും ബിജെപിക്കെതിരെ ഇരുസഭയിലും തമിഴ്നാടിന്റെ പ്രതിഷേധമുയരുന്നുണ്ട്.

related stories