Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരസംരക്ഷണ സേന ഹെലികോപ്റ്റർ ഇടിച്ചിറക്കി; നാലു പേർ‍ക്കു പരുക്ക്

indian-coast-guard അപകടത്തിൽ പെട്ട ഹെലികോപ്റ്റർ. ചിത്രം– എഎൻഐ ട്വിറ്റർ

മുംബൈ∙ തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് നാല് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു. പരുക്കേറ്റ ക്രൂ അംഗങ്ങളെ മുംബൈയിലെ നാവിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഹെലികോപ്റ്ററിലുണ്ടായിരുന്നവരുടെ പരുക്ക് ഗുരുതരമല്ല. തീരസംരക്ഷണ സേനയുടെ സിജി 803 ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. പറന്നുയർന്ന് 25 മിനിറ്റുകൾ കഴിഞ്ഞപ്പോൾ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തരമായി നിലത്തിറക്കിയത്.

ഇക്കഴിഞ്ഞ ജനുവരിയിൽ മുംബൈ ഒഎൻജിസിയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മലയാളികളുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു.