Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിലെ അനന്ത്നാഗിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ സൈന്യം വധിച്ചു

ananthnag-encounter അനന്ത്നാഗിൽ സുരക്ഷയൊരുക്കുന്ന സൈന്യം. ചിത്രം: എഎൻഐ, ട്വിറ്റർ

ശ്രീനഗർ∙ തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഇന്നു പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. അടുത്തിടെ സൗറയിലെ പൊലീസ് പോസ്റ്റ് ആക്രമിച്ചു കോൺസ്റ്റബിളിനെ വധിച്ച സംഘത്തിൽപ്പെട്ടയാളാണു മരിച്ചവരിൽ ഒരാളെന്നു പൊലീസ് പറഞ്ഞു. സൗറ സ്വദേശി ഈസ ഫാസിലി, കോകെർനാഗ് സ്വദേശി സയിദ് ഒവൈസ് എന്നീ ഭീകരരെ തിരിച്ചറിഞ്ഞു. മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല.

മുൻകരുതലായി മേഖലയിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. അനന്ത്നാഗിലെ ഹക്കൂര മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നാണു പൊലീസ് തിരച്ചിലിനെത്തിയത്. തുടർന്നു ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇവരിൽനിന്ന് എകെ 47 തോക്കുകൾ, പിസ്റ്റളുകൾ, ഹാൻഡ് ഗ്രനേഡുകൾ തുടങ്ങിയവ കണ്ടെടുത്തു.