Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാണ് പ്രതിയെന്നും ശിക്ഷ എന്തെന്നും തീരുമാനിക്കേണ്ടത് കോടതി: ഡബ്ല്യുസിസി

Women-in-Cinema-Collective വിമൻ ഇൻ സിനിമാ കലക്ടീവ് പ്രവർത്തകർ. (ഫയൽ ചിത്രം)

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ തുടങ്ങിയ പശ്ചാത്തലത്തിൽ പിന്തുണയുമായി വനിതാ കൂട്ടായ്മ. എന്തു തീരുമാനവും നീതിപൂർവകമായിരിക്കുമെന്നും സഹപ്രവർത്തകയ്ക്കു നീതികിട്ടുമെന്നു പ്രത്യാശിക്കുന്നതായും ‘വിമൻ ഇൻ സിനിമ കലക്ടീവ്’ സമൂഹമാധ്യമത്തിലെ കുറിപ്പിൽ അഭിപ്രായപ്പെട്ടു. കേസിൽ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നും രഹസ്യവിചാരണ അതിവേഗം പൂർത്തിയാക്കണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണു വിചാരണ നടപടികൾ.

വനിതാ കൂട്ടായ്മയുടെ കുറിപ്പിൽ‌നിന്ന്:

താൻ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നുപോയ വേദനകളെയും കുറിച്ചു തുറന്നുപറയാനും പരാതി നൽകാനും തയാറായ ഞങ്ങളുടെ സഹപ്രവർത്തക നീതി തേടി ഇന്നു വിചാരണക്കോടതിയുടെ മുന്നിലെത്തുകയാണ്. ആരാണു പ്രതിയെന്നും അവർക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടതു കോടതിയും നമ്മുടെ നിയമവ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതിപൂർവകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട്.. #അവൾക്കൊപ്പം.

related stories