Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു; വിട പറഞ്ഞത് നൂറ്റാണ്ടിലെ ശാസ്ത്രപ്രതിഭ

Stephen-Hawking സ്റ്റിഫൻ ഹോക്കിങ്.

ലണ്ടൻ∙ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനും പ്രപഞ്ച ഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങ് (76) അന്തരിച്ചു. കുടുംബമാണ് വാർത്ത പുറത്തുവിട്ടത്. നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് (മോട്ടോർ ന്യൂറോൺ ഡിസീസ്) എന്ന അസുഖബാധിതനായിരുന്നു.

‘ഞങ്ങളുടെ പിതാവ് ഇന്ന് മരണമടഞ്ഞ വിവരം അറിയിക്കുന്നു’ എന്ന് ഹോക്കിങ്ങിന്റെ മക്കളായ ലൂസി, റോബർട്ട്, ടിം എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അദ്ദേഹം വളരെ വലിയൊരു ശാസ്ത്രഞ്ജനും അസാമാന്യ വ്യക്തിത്വത്തിന്ട ഉടമയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പാരമ്പര്യവും വർഷങ്ങളോളം നിലനിൽക്കും. എന്നന്നേക്കും അദ്ദേഹം ഞങ്ങളുടെ ഓർമയിലുണ്ടാകുമെന്നും മക്കൾ വ്യക്തമാക്കി.

Read: സ്റ്റീഫൻ ഹോക്കിങ്: തളരാത്ത പോരാളി

യുകെയിലെ ഓക്സ്ഫഡ‍ിൽ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായ‍ി 1942 ജനുവരി എട്ടിനായിരുന്നു ജനനം. ഓക്സ്ഫഡ് സർവകലാശാലയിൽ ബിരുദ പഠനത്തിനു ശേഷം കേംബ്രിജിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ 1962ലാണ് അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന അസുഖം ബാധിച്ചതായി കണ്ടെത്തിയത്. രണ്ടുവർഷത്തെ ആയുസ്സു മാത്രമാണ് ഡോക്ടർമാർ വിധിച്ചിരുന്നതെങ്കിലും ഏഴുപത്തിയാറു വയസ്സുവരെ ജീവിച്ചു.

Read: പ്രതിഭാസമായിരുന്നു ഹോക്കിങ്ങും ഒപ്പം ആ വീടും..!

‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം)’ എന്ന ഗ്രന്ഥത്തിലൂടെ ലോകപ്രശസ്തനായി. തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ശ്രദ്ധേയനായി. ‘തിയറി ഓഫ് എവരിതിങ്’ എന്ന പേരിൽ പ്രപഞ്ച ഉൽപത്തിയെ സംബന്ധിച്ച സമഗ്രമായ സിദ്ധാന്തവും അദ്ദേഹം ആവിഷ്‌കരിച്ചു. ആൽബർട്ട് ഐൻസ്റ്റീനു ശേഷം ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗൽഭമായ മസ്തിഷ്കത്തിന്റെ ഉടമയെന്ന പേരിനും സ്റ്റീഫൻ ഹോക്കിങ് അർഹനായി.

Read: ഹോക്കിങ്ങിന്റെ ആ വലിയ സ്വപ്നം യാഥാർഥ്യമായില്ല, അവസാനം മടങ്ങുന്നു ശൂന്യതയിലേക്ക്

The Universe in a Nutshell, മകൾ ലൂസിയുമായി ചേർന്നു കുട്ടികൾക്കായി അദ്ദേഹം എഴുതിയ 'George's Secret Key to The Universe, ദ് ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റിജേഴ്സ്, മൈ ബ്രീഫ് ഹിസ്റ്ററി തുടങ്ങിയവയും വായിച്ചിരിക്കേണ്ടതാണ്. ജി.എഫ്.ആർ.എല്ലിസുമായി ചേർന്ന് എഴുതിയ ‘ലാർജ് സ്കെയിൽ സ്ട്രക്ചർ ഓഫ് സ്പേസ് ടൈം’, ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ ‘ജനറൽ റിലേറ്റിവിറ്റി’ എന്നിവയാണു മറ്റു പ്രധാന രചനകൾ.

Read: ‘ഞാനും മക്കളും വീട്ടിലുണ്ടെന്ന ഭാവമില്ല, ഹോക്കിങ്ങിന് പ്രണയിനി ശാസ്‌ത്രദേവത’...