Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരങ്ങിണിയിലെ കാട്ടുതീയിൽ പൊള്ളലേറ്റ രണ്ടുപേർ കൂടി മരിച്ചു; മരണസംഖ്യ 14 ആയി

Theni forest fire

തേനി ∙ കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഗുരുതരമായി പൊള്ളലേറ്റു ചികില്‍സയിലായിരുന്ന ഈറോഡ് സ്വദേശി കണ്ണന്‍ (26), ചെന്നൈ സ്വദേശി അനുവിദ്യ (25) എന്നിവരാണ് വ്യാഴാഴ്ച വൈകിട്ടു മരിച്ചത്. ഞായറാഴ്ച വൈകിട്ടു രണ്ടരയോടെയാണു കുരങ്ങിണി വനത്തിൽ കാട്ടുതീയുണ്ടായത്.

ചെന്നൈ ട്രെക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 39 അംഗ സംഘമാണ് ട്രെക്കിങ്ങിനായി പുറപ്പെട്ടത്. ദുരന്തത്തെപ്പറ്റി തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെക്കിങ് സംഘത്തെ അനുമതിയില്ലാതെ വനമേഖലയിൽ പ്രവേശിപ്പിച്ചതിനു തേനി റേഞ്ച് ഓഫിസർ ജെയ്സിങ്ങിനെ സസ്പെൻഡ് ചെയ്തിരുന്നു. മേയ് മാസം വരെ തമിഴ്നാട്ടിലെ വനമേഖലകളിലും ട്രെക്കിങ്ങിനു നിരോധനവും ഏർപ്പെടുത്തി.