Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍സിപി കേരള ഘടകത്തിന്റെ സംഘടനാ തിരഞ്ഞെടുപ്പ് മാറ്റി

NCP

തിരുവനന്തപുരം∙ സംസ്ഥാനത്തെ എന്‍സിപി സംഘടനാതിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഞായറാഴ്ച നടത്താനിരുന്ന തിരഞ്ഞെടുപ്പാണ് മറ്റൊരുദിവസത്തേക്ക് മാറ്റിയതായി കേന്ദ്രനേതൃത്വം അറിയിച്ചത്. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ അയച്ച കത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

തിരഞ്ഞെടുപ്പു തീയതി പിന്നീടറിയിക്കാം എന്നാണു കത്തിലുള്ളത്. ടി.പി. പീതാംബരനെ വീണ്ടും സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിനു സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിയോജിപ്പുണ്ട്. ചേരിതിരിഞ്ഞുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് മാറ്റിയത്.