Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോംബ് ഭീഷണി: ചെന്നൈ വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം

Chennai-Airport ചെന്നൈ വിമാനത്താവളത്തിനു മുന്നിൽ നിന്നുള്ള കാഴ്ച (ഫയൽ ചിത്രം)

ചെന്നൈ∙ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പ്രതിരോധമന്ത്രി നിർമല സീതാരാമനും എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപാണു ഭീഷണി സന്ദേശമെത്തിയത്.

ഹൈദരാബാദിനും ചെന്നൈയ്ക്കുമിടയിൽ സർവീസ് നടത്തുന്ന ഒരു വിമാനക്കമ്പനിയുടെ ഓഫിസിലേക്കാണു സന്ദേശമെത്തിയത്. ഉടൻ തന്നെ ചെന്നൈ വിമാനത്താവളത്തിൽ വിവരമറിയിക്കുകയും നടപടിയെടുക്കുകയുമായിരുന്നു. 20 സർവീസുകളാണ് ഈ കമ്പനി ഹൈദരാബാദിനും ചെന്നൈയ്ക്കുമിടയിൽ നടത്തുന്നത്.