Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സൈസിനെതിരായ പരാതികൾ അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ പരാതിപ്പെട്ടി സ്ഥാപിക്കും: മന്ത്രി

T.P. Ramakrishnan

കോഴിക്കോട്∙ പൊതുജനങ്ങൾക്ക് എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്നു മന്ത്രി ടി.പി. രാമകൃഷ്ണൻ. എക്സൈസ് കമ്മിഷണറോ കമ്മിഷണറുടെ സ്ക്വാഡോ ആയിരിക്കും ഈ പെട്ടികൾ തുറന്നു പരാതികളെടുക്കുന്നത്. എല്ലാ റെയ്ഞ്ച് ഓഫിസുകളിലും പരാതിപ്പെട്ടികളുണ്ട്.

എക്സൈസിൽ വനിതാ ജീവനക്കാർ പീഡനമനുഭവിക്കുകയാണെന്ന പരാതി  പരിശോധിച്ചു. മനുഷ്യാവകാശ കമ്മിഷനിൽനിന്നാണു പരാതി തനിക്കു കൈമാറിയത്. എന്നാൽ ആരാണു പരാതിക്കാരിയെന്നോ ആർക്കെതിരെയാണു പരാതിയെന്നോ വ്യക്തമല്ല.  ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടുമില്ല. കഴമ്പുള്ള പരാതികളാണെങ്കിൽ പരാതിക്കാരുടെ പേരില്ലെങ്കിലും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

related stories