Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരൾച്ച തടയാൻ നടപടി; പുഴകളിൽ നിന്ന് അനിയന്ത്രിത ജലം ഊറ്റൽ തടയും

water-scarcity

തിരുവനന്തപുരം∙ സ്വകാര്യ - വാണിജ്യ ആവശ്യങ്ങൾക്കായി പുഴകളിൽനിന്ന് അനിയന്ത്രിതമായി ജലം ഊറ്റുന്നത് നിയന്ത്രിക്കാൻ തീരുമാനം. വരൾച്ചാ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച് റവന്യൂമന്ത്രിയും ജലവിഭവവകുപ്പ് മന്ത്രിയും കലക്ടർമാരുമായി നടത്തിയ വിഡിയോ കോൺഫറസിലാണ് തീരുമാനമെടുത്തത്. 

ജലവിതരണം കൃത്യമായി നടക്കുന്നുവെന്ന് കലക്ടർമാർ ഉറപ്പുവരുത്തണം. കഴിഞ്ഞവർഷം സ്ഥാപിച്ച കുടിവെള്ള വിതരണ കിയോസ്കുകൾക്കു പുറമേ കൂടുതൽ കിയോസ്കുകൾ സ്ഥാപിക്കും. ജല സംരക്ഷനിയമത്തിലെ പുതിയ വ്യവസ്ഥകൾ പ്രകാരം ജലസ്രോതസുകൾ മലിനപ്പെടുത്തുന്നതു മൂന്നുവർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങളിൽ കലക്ടർമാർ കർശന നടപടി സ്വീകരിക്കാനും നിർദേശം നൽകി.

പമ്പിങ് സ്റ്റേഷനുകളിൽ വൈദ്യുതി മുടങ്ങാതിരിക്കാൻ കെഎസ്ഇബിയുമായി ചീഫ് െസക്രട്ടറി തലത്തിൽ ചർച്ച നടത്തും. പൂർത്തീകരിച്ച ജലവിതരണ പദ്ധതികളിൽനിന്നും ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ ആവശ്യമായ മേഖലകളിൽ ജലം എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്.