Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച് നടത്തി

Yuvamorcha-March-to-CM-Pinarayi-Vijayans-Home മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽനിന്ന്

പിണറായി∙ കെഎസ്ആർടിസിയിൽ 4051 പേർക്കു അഡ്വൈസ് മെമ്മോ നൽകിയിട്ടും നിയമനം നടത്താത്തതിൽ പ്രതിഷേധിച്ചു യുവമോർച്ചയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്കു മാർച്ച് നടത്തി. മമ്പറം ടൗണിൽ നിന്നാണു പ്രകടനം തുടങ്ങിയത്. പടിഞ്ഞിറ്റാംമുറിയിൽ വച്ചു പൊലീസ് തടഞ്ഞു. യുവമോർച്ച പ്രവർത്തകരെ അറസ്റ്റു ചെയ്തുനീക്കി. വൻ പൊലീസ് സന്നാഹമാണു നിലയുറപ്പിച്ചിരുന്നത്.

സംസ്ഥാന പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.സി.രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി, സംസ്ഥാന സെക്രട്ടറി കെ.പി.അരുൺ, ജില്ലാ ഭാരവാഹികളായ പി.വി.അജേഷ്, സി.എം.ജിതേഷ്, കെ.ഉദേഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് പി.ആർ.രാജൻ എന്നിവർ പ്രസംഗിച്ചു.

related stories